ആയുർവേദം വേറിട്ടൊരു വൈദ്യശാസ്ത്രശാഖയായിട്ടാണ് പൊതുവിൽ കരുതിപ്പോരുന്നത്. എന്നാൽ ആയുർവേദത്തെ വേറിട്ടതാക്കുന്നത് എന്താണ് ? എന്തിൽനിന്ന് വേറിട്ടത് എന്നാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്?
ആയുർവേദത്തിലെ ശാരീരം ആയുർവേദം വേറിട്ടൊരു വൈദ്യശാസ്ത്രശാഖയായിട്ടാണ് പൊതുവിൽ കരുതിപ്പോരുന്നത്. ‘ആൾട്ടർനേറ്റീവ് മെഡിസിൻ’ എന്ന വിഭാഗത്തിൽ ആണ് ആയുർവേദത്തിന് സ്ഥാനം. എന്നാൽ ആയുർവേദത്തെ വേറിട്ടതാക്കുന്നത് എന്താണ് ? എന്തിൽനിന്ന് വേറിട്ടത് എന്നാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്? ഇതൊരു പ്രധാന അന്വേഷണമാണ് എന്ന് തോന്നുന്നു. അതാണ് ഈ കുറിപ്പിന്റെ കേന്ദ്ര വിഷയം. ഏതൊരു സമ്പ്രദായത്തെ സംബന്ധിച്ചും സൈദ്ധാന്തികവും പ്രയോഗപരവുമായ മൗലികതയാണ് അതിന്റെ വ്യക്തിത്വം. രോഗാരോഗ്യങ്ങളെ ചർച്ച ചെയ്യുന്ന ആരോഗ്യശാസ്ത്രമെന്ന നിലയിൽ മറ്റ് വൈദ്യശാസ്ത്രശാഖകളെ അപേക്ഷിച്ച് എന്ത് മൗലികതയാണ് ആയുർവേദത്തിനുള്ളത് ? അതാണ് അന്വേഷിക്കേണ്ടത്. അങ്ങനെ ഒന്നില്ല എങ്കിൽ വേറിട്ടൊരു വൈദ്യശാസ്ത്രമായി നിൽക്കാൻ വേണ്ട യോഗ്യത ആയുർവേദത്തിന് ഇല്ല എന്നർത്ഥം. എന്നാൽ അതല്ല സ്ഥിതി. ആയുർവേദം നിലനിൽക്കുന്നുണ്ട്, അതിനെ ‘ആൾട്ടർനേറ്റീവ് മെഡിസിൻ’ ആയി എമ്പാടും അംഗീകരിയ്ക്കുന്നുമുണ്ട്. അതിന് ധാരാളം ആവശ്യക്കാരും ഉണ്ട്. അപ്പോൾ അതിന്റെ സിദ്...

